മലയിൻകീഴ് ∙ ജംക്ഷനിൽ നിന്ന് ആനപ്പാറയിലേക്ക് പോകുന്ന ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തെരുവുനായ്ക്കൾ കടിച്ചു റോഡിലേക്കു വലിച്ചിടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവിടെ കൂട്ടമായി നിന്ന നായ്ക്കൾ വിദ്യാർഥികളെയും ബൈക്ക് യാത്രികനെയും ആക്രമിക്കാൻ ശ്രമിച്ചു. റോഡരികിൽ പൊതുശുചിമുറിയോട് ചേർന്നാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യം ദിവസങ്ങളായി കിടക്കുന്നത്.
ഹരിതകർമസേന ശേഖരിച്ചവയും സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യവും ഇതിൽ ഉണ്ട്.
എൽപി സ്കൂൾ മുതൽ ഗവ.കോളജ് വരെയുള്ള 7 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ആനപ്പാറയിലേക്കുള്ള പ്രധാന വഴി തുടങ്ങുന്ന ഭാഗമാണിത്. ദിവസേന ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കടന്നു പോകുന്ന റോഡിലാണ് ഈ ദുരവസ്ഥ. തെരുവുനായ ശല്യവും മാലിന്യവും കാരണം ഏറെ ബുദ്ധിമുട്ടുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും വിദ്യാർഥികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

