ദുരന്തബാധിതരെ സന്ദർശിക്കാനായുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻന്റെ വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
കേരളത്തിലെ സർക്കാർ ഒരു സ്പോൺസർ സർക്കാറായും മുഖ്യമന്ത്രി ഒരു സ്പോൺസർ മുഖ്യമന്ത്രിയായും അധപതിച്ചുപോയെന്ന് അദ്ദേഹം തുറന്നടിച്ചു. മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്പോൺസർ ആരാണെന്ന് പരസ്യമായി വെല്ലുവിളിക്കുന്നതായും സൗജന്യങ്ങൾ സ്വീകരിക്കുന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും എം.വി.
ഗോവിന്ദൻ ആരോപിച്ചു. കെ.എം.
ഷാജിയുടെ യാത്ര വഴിക്കു നിൽക്കുന്ന വണ്ടിയിലാണുള്ളതെങ്കിൽ ടൂറിസ്റ്റ് വകുപ്പ് പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ പകപോക്കലിന്റെ പുതിയ മുഖമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ അർഹതയില്ലാത്ത കേസിൽ മാസങ്ങളോളം കെജരിവാളിനെ ജയിലിലടച്ച ഏജൻസിയാണ് ഇ.ഡി എന്നും ഓർമ്മിപ്പിച്ചു.
കരുവന്നൂർ കേസിൽ യഥാർത്ഥ പ്രതികളെ മാപ്പുസാക്ഷികളാക്കി മാറ്റിയ ശേഷം യാതൊരുവിധ തെളിവുകളുമില്ലാതെ സിപിഎം നേതാക്കളെ പ്രതികളാക്കുകയാണ് ഇ.ഡി ചെയ്തത്. എന്നാൽ കൊടകര കേസിൽ ഇ.ഡിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് തുറന്നു സമ്മതിച്ചതാണെന്നും അത് കള്ളപ്പണത്തിന്റെ പരിധിയിൽ വരില്ലേയെന്നും ചോദിച്ച അദ്ദേഹം, എന്നാൽ അവർക്കെതിരെ യാതൊരു കേസുമില്ലെന്നും ചൂണ്ടിക്കാട്ടി.
കർതയെ ഭീഷണിപ്പെടുത്തി ബലമായി ഒപ്പിടുവിക്കുകയായിരുന്നുവെന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഹവാല ഇടപാടുകളോ റെഡ്ബുക്കോ ഇല്ലെന്നും വെവറും പേപ്പറിൽ എഴുതിയത് തെളിവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി.
ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞവർ പിന്നീട് അത് ഇരുപത് കോടിയാക്കി മാറ്റിയെന്നും സിപിഎമ്മിനെ തകർക്കാനുള്ള ഏത് നീക്കത്തെയും രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓലപ്പാമ്പ് കാട്ടി ആരെയും ഭയപ്പെടുത്താൻ നോക്കേണ്ടതില്ല. വി.ഡി.
സതീശൻ തെറ്റായ നിലപാടുകൾക്ക് കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ മോദി – ഇഡി – വിഡി കൂട്ടുകെട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും എം.വി.
ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

