ഒമാൻ തീരത്തുണ്ടായ കപ്പലാക്രമണത്തിൽ ഇന്ത്യൻ നാവികൻ ജീവൻ വെടിഞ്ഞു. ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്ന എം.വി.
കേപ് ദാവോ (MV Cape Dao) എന്ന ചരക്കുകപ്പലിനു നേരെയാണ് ശത്രുപക്ഷത്തുനിന്ന് ആക്രമണം ഉണ്ടായത് എന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്യുഐ) വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ ദിയോറിയ സ്വദേശിയായ സുരാജ് യാദവ് ആണ് ഈ ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ടത്.
ആകെ 28 ജീവനക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 20 പേരും ഇന്ത്യക്കാരാണെന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു.
കപ്പലിനെ ലക്ഷ്യമാക്കി ടോർപിഡോ ആക്രമണമാണ് നടന്നിട്ടുള്ളതെന്ന് എഫ്എസ്യുഐ അറിയിച്ചു. വിക്ഷേപിച്ച രണ്ട് ടോർപിഡോകളിൽ ഒരെണ്ണം കപ്പലിന്റെ സി ഡെക്കിലും രണ്ടാമത്തേത് എൻജിൻ റൂമിന് സമീപത്തുമാണ് പതിച്ചത്.
ഹോർമുസ് മേഖലയിൽ നിഷ്കളങ്കരായ സാധാരണ നാവികരെ കൂട്ടക്കൊല ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂണിയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. കടലിൽ ജോല ചെയ്യുന്ന നാവികരുടെ ജീവനും സുരക്ഷയ്ക്കും കനത്ത ഭീഷണിയാണ് നിലനിൽക്കുന്നത്.
ഈ സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

