പ്രമുഖ താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രമായ ‘പ്രിയതമൻ’ ഔദ്യോഗികമായി ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൽ യുവതാരം ശ്രീനാഥ് ഭാസിയാണ് നായക വേഷത്തിൽ എത്തുന്നത്.
സംവിധാനം നിർവഹിക്കുന്നത് റെജി പ്രഭാകരൻ ആണ്. കൊല്ലം കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളി അങ്കണത്തിലാണ് സിനിമയുടെ ആദ്യ രംഗങ്ങൾ ചിത്രീകരിച്ചത്.
ഷൂട്ടിംഗിനായി അച്ഛൻ മനോജ് കെ. ജയനും ഒപ്പമുണ്ടായിരുന്നു.
ഉർവശിയുടെ സ്വന്തം നാട് കൂടിയാണിത്. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ ചവറ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബാസ്റ്റ്യൻ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.
ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തികച്ചും പുതിയൊരു നിർമ്മാണ കമ്പനി കൂടിയാണ് കടന്നുവരുന്നത്.
ടി.എ റസാഖ് തിരക്കഥയെഴുതി സിദ്ദിഖ്, വിനീത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയതമൻ’. ചിത്രത്തിൽ പ്രിയ എന്ന നായിക കഥാപാത്രമായി തേജാലക്ഷ്മിയും വിശ്വാസ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.
ശ്രീനാഥ് ഭാസിയെ കൂടാതെ പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, സുബിൻ ടാർസാൻ, ഖൈഫ്, വീണ നായർ, വിദ്യാ വിശ്വനാഥ്, ശാന്തി കൃഷ്ണ, ഇർഷാദ് അലി, മീരാ നായർ, പി.പി കുഞ്ഞി കൃഷ്ണൻ, ദിനേശ് പണിക്കർ, മഞ്ജൂ പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രണയവും തമാശയും ഒന്നിച്ച് ചേർത്തുള്ള ഒരു മികച്ച കുടുംബചിത്രമായാണ് ‘പ്രിയതമൻ’ അണിയറയിൽ ഒരുങ്ങുന്നത്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രദീപ് നായർ ആണ്. കഥ: സാനു ഭാസ്കർ.
സ്ക്രിപ്റ്റ്, ഡയലോഗ്സ്: കൃഷ്ണ പൂജപ്പുര. സംഗീതം: രമേഷ് നാരായണൻ, ബിജിബാൽ.
ലിറിക്സ്: റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. ബാക്ക്ഗ്രൗണ്ട് സ്കോർ: റോണി റാഫേൽ.
എഡിറ്റർ: സിയാൻ ശ്രീകാന്ത്. കൊ-ഡയറക്ടർ: ഹാരിസൺ.
ആർട്ട്: അർക്കൻ എസ്. കർമ്മ.
പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ.
കോസ്റ്റ്യും: ഇന്ദ്രൻസ് ജയൻ. മേക്കപ്പ്: പട്ടണം ഷാ.
കാസ്റ്റിംഗ് ഡയറക്ടർ: ആരോമൽ ആർ. അസ്സോസ്സിയേറ്റ് ഡയറക്ടർ: ശരത്.
സഹസംവിധാനം: അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ.
പ്രൊഡക്ഷൻ എക്സികുട്ടീവ്: രാജേഷ് തങ്കപ്പൻ. പി ആർ ഓ: മഞ്ജു ഗോപിനാഥ്.
പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി.
വീഡിയോ മേക്കിങ്: അജേഷ് ആവണി. കരുനാഗപ്പള്ളി, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

