കാട്ടാക്കട ∙ രാവിലെ ഒമ്പതരയോടെ നഗരത്തിലെ ഡിജിറ്റൽ പ്രസിലെത്തി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ നെടുമങ്ങാട് കരിപ്പൂർ തൊണ്ടിക്കര വാറുവിള വീട്ടിൽ എസ്.വിനു(40) മരിച്ചു.
തടയാൻ ശ്രമിക്കവെ മുഖത്തും കൈക്കും പൊള്ളലേറ്റ പ്രസ് ജീവനക്കാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന യുവതി അകലുന്നുവെന്ന തോന്നലിൽ വിനു ആത്മഹത്യാഭീഷണി മുഴക്കിയതു സംബന്ധിച്ച് ഒന്നര മാസം മുൻപ് യുവതി കാട്ടാക്കട
സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിനു എത്തിയില്ല.
4 വർഷം മുൻപ് വിവാഹമോചിതനായ ആളാണ് വിനു. ഇന്നലെ ജീവനൊടുക്കും മുൻപ് സമൂഹമാധ്യമത്തിൽ സംഭവം സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.
മുൻപ് തീ കത്തിച്ച പോക്സോ കോടതിയും ഇതേ കെട്ടിടത്തിൽ
കാട്ടാക്കട
∙ മാസങ്ങൾ മുൻപ് കോടതി ജീവനക്കാരൻ തന്നെ തീയിട്ട പോക്സോ കോടതി പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയത്തിൽ തന്നെയാണ് സംഭവം നടന്ന പ്രസും .
അതു കൊണ്ടു തന്നെ കോടതിയിൽ തീയിട്ടെന്നും ജീവനക്കാരിക്ക് പൊള്ളലേറ്റെന്നുമാണ് ആദ്യം പ്രചരിച്ചത്. പെട്രോളുമായെത്തിയ വിനു ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പ്രസിലെ ജീവനക്കാരൻ, കോടതിയിലെ പൊലീസിനെ വിവരമറിയിക്കാൻ ഓടി.
ഇവർ തിരികെയെത്തുമ്പോഴേക്കും യുവാവ് തീ കൊളുത്തിയിരുന്നു.
തടയാൻ ശ്രമിച്ച ജീവനക്കാരിയുടെ ദേഹത്തു പെട്രോൾ വീണു കത്തി. തീ ആളിക്കത്തിയതോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു തീയണച്ചെങ്കിലും പ്രസ് പൂർണമായി കത്തിനശിച്ചു.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

