ഭവനരഹിതരായ അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ആവിഷ്കരിച്ച ‘തണൽ’ ഭവന നിർമാണ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി നിർമിക്കുന്ന 13-ാമത് വീടിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. തിരുവനന്തപുരം ഏരിയയിലെ ജഗതി സഭാംഗമായ പാലിയോട് ഷിബുവിനാണ് പദ്ധതിയിലൂടെ പുതിയ വീട് നിർമിച്ചു നൽകുന്നത്.
ശനിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ദക്ഷിണ കേരള മഹായിടവക ബിഷപ് റൈറ്റ്. റവ.
ഡോ. പ്രിൻസ്റ്റൺ ബെൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മഹായിടവകയുടെ സപ്ത പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘തണൽ’ പദ്ധതിയിലൂടെ ആകെ 18 വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനോടകം 12 വ്യത്യസ്ത ഇടങ്ങളിലായി ഇത്രയും വീടുകളുടെ നിർമാണം പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്.
മിഖായേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മിഖായേൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ബി.ജെ.സിനിയുടെയും നേതൃത്വത്തിലും സഹകരണത്തിലുമാണ് ഈ ഭവനങ്ങളുടെ നിർമാണം നടപ്പിലാക്കുന്നത്. ചടങ്ങിൽ മഹായിടവക സെക്രട്ടറി ഡോ.
ടി.ടി.പ്രവീൺ എംഎൽഎയും ബി.ജെ.സിനിയും ചേർന്ന് വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. കാട്ടാക്കട
എംഎൽഎ എം.ആർ.ബൈജു, കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, മഹായിടവക വൈസ് ചെയർമാൻ റവ. ഡോ.
ഗിൽബർട്ട് ജോസ്, ട്രഷറർ റവ. ഡോ.
എ.പി.ക്രിസ്റ്റൽ ജയരാജ്, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ഡോ.
ജെ.ജയരാജ്, പ്രോഗ്രാം ഓഫിസർ പെരുംകടവിള റസിലയ്യൻ, പബ്ലിക് റിലേഷൻസ് ഓഫിസർ റവ. ഡോ.
എസ്.ആർ.സിബിൻ, തണൽ പദ്ധതി ഡയറക്ടർ റവ. ദീപു സോളമൻ, സെക്രട്ടറി ദീപു വർഗീസ്, കൺവീനർ ഇവാ.
സാബു പാലിയോട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ദക്ഷിണ കേരള മഹായിടവകയുടെ ഔദ്യോഗിക ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

