കിളിമാനൂർ∙ കേശവപുരം ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു പുതിയ മന്ദിരം നിർമിക്കുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലാണ് പുതിയ മന്ദിരം.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2.11 കോടി രൂപയ്ക്ക് വിലയ്ക്കു വാങ്ങിയ 2.14 ഏക്കറിലാണ് പുതിയ മന്ദിരം. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് വരുന്നതോടെ ആശുപത്രിയുടെ ഭൂരിഭാഗം കെട്ടിടങ്ങളും ഇല്ലാതെയാകും.
മധ്യഭാഗത്തുള്ള പുതിയ കെട്ടിടം, ഇതിനു പിറകിൽ നിർമിച്ച ഐസലേഷൻ വാർഡ്, വർക്കല രാധാകൃഷ്ണൻ എംപി ഫണ്ടിൽ നിന്നും നിർമിച്ച കെട്ടിടം, നിലവിൽ ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പകുതി ഭാഗം എന്നിവയാണ് റിങ് റോഡ് വരുന്നതോടെ ഇല്ലാതെയാകുന്നത്.3 നിലയിൽ ആണ് പുതിയ കെട്ടിടത്തിന്റെ രൂപ രേഖ തയാറാക്കിയിരിക്കുന്നത്. മൊത്തം അടങ്കൽ തുക 50 കോടി രൂപ.
ആദ്യ ഘട്ടത്തിൽ സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്നും അനുവദിച്ച 5.4 കോടി രൂപ വിനിയോഗിച്ച് ഒരു നിലയാണ് നിർമിക്കുന്നത്.
ആശുപത്രി മന്ദിരത്തിന്റെ നിർമാണം മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കേശവപുരം സിഎച്ച്സിയിൽ നടന്ന യോഗത്തിൽ ഒ.എസ്.
അംബിക എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, വൈസ് പ്രസിഡന്റ് ഡി.ശ്രീജ, മെഡിക്കൽ ഓഫിസർ രാജേഷ് എ.ജോൺ,ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.ബേബി സുധ, വി. പ്രിയദർശിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.സ്മിത, എം.ബിജുകുമാർ, എസ്.സജീർ, സെക്രട്ടറി എസ്.ബിനിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

