കാട്ടാക്കട ∙ ക്വാറിയിലേക്ക് പോയ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരുക്ക്.
മലവിള ശംഭുതാങ്ങിയിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ശംഭുതാങ്ങി റോഡരികത്ത് വീട്ടിൽ ഐഎൻടിയുസി ലോഡിങ് തൊഴിലാളി എസ്.സജി(45)യുടെ കാലിനു ഗുരുതര പരുക്കേറ്റു.
ബൈക്കിന്റെ പിന്നിൽ ഇടിച്ച് ലോറിയിൽ കുടുങ്ങിയ ബൈക്കുമായി പത്തു മീറ്ററോളം പോയ ശേഷം നാട്ടുകാർ ബഹളം വച്ചാണ് ലോറി നിർത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. ബൈക്ക് പൂർണമായി തകർന്നു.വലത് കാലിനു ഗുരുതര പരുക്കേറ്റു.
വാരിയെല്ലുകൾക്ക് പരുക്കേറ്റു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഉച്ചയ്ക്ക് വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് ശംഭുതാങ്ങിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
പിന്നാലെ ക്വാറിയിലേക്ക് വന്ന ലോറി ശംഭുതാങ്ങി കയറ്റത്തിൽ വച്ച് അതേ ദിശയിൽ പോകുകയായിരുന്ന ബൈക്കിനു പിന്നിലിടിച്ച് പത്തു മീറ്ററോളം ദൂരം വലിച്ചിഴച്ച് പോയി. അലക്ഷ്യമായും അപകടകരമായ നിലയിലും പ്രദേശത്തെ ക്വാറിയിൽ നിന്നും ഇടതടവില്ലാതെ കല്ലുമായി മരണ പാച്ചിൽ നടത്തുന്ന ടിപ്പറുകളും ടോറസുകളും പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയാണ്.അനവധി പരാതികൾ നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ടിപ്പറുകളുടെ മരണപ്പാച്ചിലിനെതിരെ അനവധി പ്രതിഷേധങ്ങളും നാട്ടുകാർ നടത്തിയിരുന്നു. അതിരാവിലെ തുടങ്ങുന്ന മരണപ്പാച്ചിൽ രാത്രി വൈകുവോളം തുടരും.
രാവിലെയും വൈകിട്ടും ടിപ്പറുകൾ ഓടുന്നതിനു നിയന്ത്രണം നിൽക്കുമ്പോഴാണ് അമിത ഭാരവുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പായുന്നതെന്നു നാട്ടുകാർ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

