ഡ്രൈവിംഗ് ലൈസൻസുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പ്രത്യേകിച്ചും 2026 സെപ്റ്റംബർ 25-നകം നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാകുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ കർശന സമയപരിധിയോ വകുപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
അതിനാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ കണ്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാതെ തന്നെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ പൊതുജനങ്ങൾ ലളിതമായി ഓൺലൈൻ വഴി മാറ്റാവുന്നതാണ്.
* sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
* ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്വന്തമായി നമ്പർ പുതുക്കാം.
* ഓൺലൈനായി ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രം അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയാകും. വകുപ്പുമായി ബന്ധപ്പെട്ട
എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയും പ്രഖ്യാപനങ്ങളെയും മാത്രം ആശ്രയിക്കണമെന്നും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എം.വി.ഡി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

