തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യതയിൽ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പേവിഷ പ്രതിരോധ മരുന്ന് അടക്കമുള്ള പ്രധാനപ്പെട്ട
മരുന്നുകൾ ഒന്നുംതന്നെ നിലവിൽ സ്റ്റോക്കില്ലാത്ത അവസ്ഥയാണ് ഉള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലുള്ള ആശുപത്രികളാണ് ഇതിന്റെ ആഘാതത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്.
മരുന്നുകളും മറ്റ് അടിയന്തര വൈദ്യശാസ്ത്ര ഉപകരണങ്ങളും വാങ്ങുന്നതിനായുള്ള പർച്ചേസ് ഓർഡറുകൾ നൽകുന്നത് വൈകിയതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതിനുപുറമെ വലിയ തോതിലുള്ള കുടിശ്ശിക പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.
ഈ സാമ്പത്തിക വർഷം വിതരണം ചെയ്യേണ്ടിയിരുന്ന 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ ആശുപത്രികളിൽ എത്തിച്ചേർന്നിട്ടില്ല. മരുന്ന് പ്രതിസന്ധിക്ക് പുറമെ, സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയും തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിടുകയാണ്.
മിക്ക ആശുപത്രികളിലും ആവശ്യാനുസരണം ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതി ആദ്യമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പുനലൂരിൽ പോലും പദ്ധതി ഇതുവരെ പൂർണ്ണ സജ്ജമായിട്ടില്ല.
എന്നാൽ മലപ്പുറത്ത് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

