തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 5–ാം പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിലേക്കു കയറാൻ പോകുമ്പോളാണു യാത്രക്കാരുടെ കൂട്ടനിലവിളി കേട്ടതെന്നു അപകടം നേരിൽകണ്ട കൊല്ലം സ്വദേശി മോഹൻകുമാർ പറഞ്ഞു.
‘രാവിലെ വഞ്ചിനാടും ഇന്റർസിറ്റിയും എത്തിയതിനാൽ നല്ല തിരക്കായിരുന്നു. ഒരു പടിയിൽ 3 പേർ വീതം എസ്കലേറ്ററിൽ ഏകദേശം നൂറോളം പേരുണ്ടായിരുന്നു.
മുകളിലേക്കു പോയ അതേ വേഗത്തിലാണു എസ്കലേറ്റർ അതിവേഗം താഴേക്കു വന്നത്. ആളുകളോട് പടികളിൽ തിരിഞ്ഞു നിൽക്കാൻ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും പലർക്കും അതിനു സമയം കിട്ടിയില്ല.
അതിനു മുൻപു തന്നെ ആളുകൾ വീണു തുടങ്ങിയിരുന്നു.
പരുക്കേറ്റ പെൺകുട്ടികളിലൊരാൾക്ക് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പൊലീസ് എത്തിയാണ് അവരെ കൂട്ടിക്കൊണ്ടു പോയത്.
ഇത്രയും തിരക്കുള്ളപ്പോൾ എസ്കലേറ്ററിൽ ആളുകൾ തിങ്ങി ഞെരുങ്ങി പോകുന്നത് ഒഴിവാക്കാൻ അവിടെ ആർപിഎഫോ റെയിൽവേ പൊലീസോ ഉണ്ടായിരുന്നില്ല. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തി സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞപ്പോഴാണ് അധികൃതർ വിവരമറിഞ്ഞത്.തിരക്കുള്ള രാവിലെയും വൈകുന്നേരവും കൂടുതൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ റെയിൽവേ തയാറാകണം ’ മോഹൻ കുമാർ പറഞ്ഞു.
ഡൽഹി മെട്രോയിൽ സമാന അപകടം
അമിതഭാരം മൂലമോ മെക്കാനിക്കൽ തകരാറു കാരണമോ എസ്കലേറ്ററുകളിൽ അപകടം സംഭവിക്കാം.
സെൻസറുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും എസ്കലേറ്റർ എതിർദിശയിൽ നീങ്ങാമെന്നു വിദഗ്ധർ പറയുന്നു. 2016ൽ ഡൽഹി മെട്രോയിൽ സമാനമായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റിരുന്നു.
അറ്റകുറ്റപ്പണി നടത്താത്തതും യന്ത്രഭാഗങ്ങളുടെ തേയ്മാനവും ഇത്തരം പ്രശ്നങ്ങളുണ്ടാക്കും. എസ്കലേറ്റർ ദിശ മാറി നീങ്ങുന്നത് ചിലർക്കു തലചുറ്റൽ ഉണ്ടാക്കും.
ഹാൻഡ് റെയിലിൽ മുറുകെ പിടിക്കുന്നത് ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

