തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാകുന്നു. വിദ്യാഭ്യാസ മന്ത്രി എൻ.
ഷംസുദ്ദീൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് ഉദ്യോഗാർഥികൾ രംഗത്ത് എത്തിയിരിക്കുന്നത്. ആറുതവണ ചർച്ച നടന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി.
കഴിഞ്ഞ 24 ദിവസമായി തുടരുന്ന റാങ്ക് ഹോൾഡേഴ്സിന്റെ സമരം, സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനം ഉണ്ടാകുന്നതുവരെ ഒരു കാരണവശാലും പിൻവലിക്കില്ല എന്ന നിലപാടിലാണ്. തങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് ബോധിപ്പിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും, അതിനുശേഷം നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി രണ്ട് മാസത്തെ സമയം വേണമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഉറപ്പുകളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് സമരസമിതി വിമർശനം ഉന്നയിച്ചു.
ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ, സെക്രട്ടറിയേറ്റിന് മുന്നിൽ യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സും തങ്ങളുടെ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

