കോട്ടയം ജില്ലയിലെ അതിരമ്പുഴ- അമലഗിരി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ 30 മുതല്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതു വരെയാണ് ഈ യാത്രാതടസ്സം ബാധകമായിരിക്കുന്നത്.
നിര്‍മാണ സ്ഥലങ്ങളിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ യാത്ര തടസ്സപ്പെടുന്നതിനാല്‍, പൊതുജനങ്ങളും യാത്രക്കാരും യാത്രാവേളകളില്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

