തിരുവനന്തപുരം ∙ ട്രെയിനിൽനിന്ന് അക്രമി ചവിട്ടി വീഴ്ത്തിയ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അമ്മ പ്രിയദർശിനി പറഞ്ഞു. ഇന്നലെ രാവിലെ പ്രിയദർശിനിയും സഹോദരി മിനിയും ശ്രീക്കുട്ടിയെ കണ്ടു.
മിനി പേരു വിളിച്ചപ്പോൾ മകൾ കണ്ണുകൾ അനക്കിയെന്നു പ്രിയദർശിനി പറഞ്ഞു. വൈകിട്ടോടെ വീണ്ടും സിടി സ്കാനിനു വിധേയയാക്കി.
കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആശുപത്രി മാറ്റണമെന്നും പ്രിയദർശിനി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ തൃപ്തിയുണ്ടെന്നു പ്രിയദർശിനി പറഞ്ഞു. മകൻ ശ്രീഹരിയും അടുത്ത ബന്ധുക്കളുമാണു പ്രിയദർശിനിക്കൊപ്പം ആശുപത്രിയിലുള്ളത്.
രക്ഷയ്ക്കെത്തിയത് ‘മെമു’ ; ലോക്കോപൈലറ്റ് ഹീറോ
തിരുവനന്തപുരം ∙ ട്രെയിനിൽനിന്നു വീണ യാത്രക്കാരിയെ കണ്ടെത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത ലോക്കോപൈലറ്റ് എൻ.വി.മഹേഷിന് അഭിനന്ദനപ്രവാഹം.
വർക്കലയ്ക്കടുത്ത് ശ്രീക്കുട്ടിയെ തള്ളിയിട്ട സമയം എതിർദിശയിൽ വന്ന കന്യാകുമാരി– കൊല്ലം മെമുവിലെ ലോക്കോപൈലറ്റാണു മഹേഷ്.
കടയ്ക്കാവൂർ എത്തിയപ്പോഴാണു യാത്രക്കാരി വീണെന്ന സന്ദേശം ലഭിച്ചത്.
തുടർന്ന് ട്രെയിൻ വേഗം കുറച്ചാണു പോയത്.
വർക്കലയ്ക്കു സമീപം 2 ട്രാക്കുകൾക്കും ഇടയിലായി കമഴ്ന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. പൊലീസും നാട്ടുകാരും ആ സമയം സ്ഥലത്തെത്തി. എല്ലാവരും ചേർന്നു പെൺകുട്ടിയെ ട്രെയിനിന്റെ ആദ്യ കോച്ചിൽ കിടത്തി വർക്കല സ്റ്റേഷനിൽ എത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

