നെയ്യാറ്റിൻകര ∙ 100 അടിയോളം ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ പിന്നാലെ ചാടിയ സഹോദരനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്.
സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചുകിടക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. കിണറിന് ആഴം കൂടുതലായതിനാൽ കരയിൽനിന്ന് നോക്കിയാൽ വെള്ളം കാണാനാവില്ല. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ആർ.ദിനേശും എസ്.യു.അരുണും ചേർന്നു കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചുകിടക്കുന്ന ഭുവനേന്ദ്രയെ കണ്ടത്.
പിന്നീട് രണ്ടാമതും ഇറങ്ങി അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മക്കൾ: അബി ഷെയ്ഖ്, ബർണാഷാ ഷെയ്ഖ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

