തിരുവനന്തപുരം∙ ശംഖുമുഖത്ത് വൈകുന്നേരം 4.30ന് ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽ ഡേയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ബുധൻ ഉച്ചയ്ക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാസ് അനുവദിച്ചിട്ടുളള വാഹനങ്ങള്‍ക്ക് മാത്രമെ ശംഖുമുഖം ഭാഗത്തേക്ക് പ്രവേശനം ഉണ്ടാകൂ.
പാസ് അനുവദിച്ച വാഹനങ്ങള്‍ ചാക്ക-ഒാള്സെയിന്റ്സ്-ബാലനഗര്‍ റോഡ് വഴിയും ചാക്ക-ഒാള്സെയിന്റ്സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസിലെ ക്യു ആര് കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് ലഭ്യതക്കനുസരിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
തുടർന്ന് നേവി ഏര്‍പ്പെടുത്തിയിട്ടുളള വാഹനങ്ങളില്‍ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ എത്തി തിരികെ പോകുകയും ചെയ്യണം. പരിപാടി കണ്ട
ശേഷം തിരികെ വെട്ടുകാട് ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, ഒാള്സെയിന്റെ്സ് ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തി വിടില്ല.
പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. പാർക്കിങ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങണം.
പരിപാടിക്ക് ശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ തിരികെ പോകണം. ഉച്ചയ്ക്ക് 1 മണി മുതൽ പാർക്കിങ്ഗ്രൗണ്ടുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.
പൊതുജനങ്ങൾ പാർക്കിങ് ഗ്രൗണ്ടുകളിൽ 4 മണിക്ക് മുൻപായി എത്തണം.
വിമാനത്താവളത്തിലേക്കും, റയിൽവെ സ്റ്റേഷനിലേക്കും വരുന്നവർ യാത്രകൾ ക്രമീകരിക്കണം.ആഭ്യന്തര വിമാത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവെട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചയ്ക്കൽ – കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴി പോകണം. തിരികെ സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചയ്ക്കൽ വഴി പോകണം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ ചാക്ക -അനന്തപുരി ഹോസ്പിറ്റൽ- സർവീസ് റോഡ് വഴി പോകണം.
യാത്രക്കാർ വിമാന ടിക്കറ്റ് വാഹനത്തിൽ പ്രദർശിപ്പിക്കണം. കഴക്കൂട്ടം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന യാത്രക്കാർ ബൈപാസ് വഴിയുള്ള യാത്ര ഒഴിവാക്കി കാര്യവട്ടം-ശ്രീകാര്യം വഴി പോകണം.
നേവി ഓപ്പറേഷന് ഡെമോയുടെ ഭാഗമായി ഉച്ച മുതല്‍ രാത്രി വരെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 മേഖലകളില്‍ ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍ വിമാനയാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടി വന്നേക്കാം.
യാത്രക്കാര്‍ മുന്‍കരുതലെടുക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ശംഖുമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർപോർട്ട് ആറാട്ട് ഗേറ്റ് -വള്ളകടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ്പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപറമ്പ് മേൽപാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം -കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിവരങ്ങൾക്ക് 9497930055, 04712558731. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

