സംസ്ഥാനം 4ന് വോട്ടെണ്ണലിന് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതു വരെ ഇടവേളയുണ്ടാകില്ല.
അതതു മണ്ഡലങ്ങളിലെ വരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ. വോട്ടെണ്ണാൻ 14 മേശകൾ
സ്ട്രോങ് റൂം തുറക്കൽ:
രാവിലെ 6ന് കൗണ്ടിങ് ഉദ്യോഗസ്ഥരെത്തും.
7ന് നിരീക്ഷകൻ, വരണാധികാരി, സ്ഥാനാർഥികൾ, സ്ഥാനാർഥി നിയോഗിച്ച ഏജന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലോഗ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്തി, പൂട്ടിന്റെ സീൽ പരിശോധിച്ച് ബോധ്യപ്പെടുത്തിയ ശേഷം പൊട്ടിച്ച്, പൂട്ട് തുറക്കും. ഇതുൾപ്പെടെ കൗണ്ടിങ് ഹാളിൽ വോട്ടിങ് യന്ത്രം എത്തിക്കുന്നതു വരെയുള്ള എല്ലാ നടപടിയും വിഡിയോയിൽ റിക്കോർഡ് ചെയ്യും.
വോട്ട് എണ്ണൽ
വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണൽ
മൊബൈലിന് പ്രവേശനമില്ല
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനു മാത്രമേ കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
വരണാധികാരിക്കും ഉപവരണാധികാരിക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) പ്രീ-കൗണ്ടിങ്ങിനായുള്ള ഒടിപി (വൺ ടൈം പാസ്വേഡ്) സ്വീകരിക്കാൻ മാത്രം മൊബൈൽ ഓൺ ചെയ്യാം. ലോഗിൻ ചെയ്താലുടൻ ഫോൺ ഓഫ് ചെയ്യണം.
വോട്ടെണ്ണൽ തീരുന്നതുവരെ ഫോൺ നിരീക്ഷകന്റെയോ വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ കൈവശം സൂക്ഷിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കയറാൻ ക്യുആർ കോഡുള്ള ഐഡി കാർഡ്
ന്യൂഡൽഹി ∙ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃതമായി ആരും പ്രവേശിക്കാതിരിക്കാൻ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് നാലിനു നടക്കുന്ന വോട്ടെണ്ണൽ മുതൽ പരിഷ്കാരം നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു.
നേരത്തേ ബിഎൽഒമാർക്കും ഇത്തരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വരണാധികാരിമാർ, എആർഒമാർ, കൗണ്ടിങ്ങിനായി നിയോഗിക്കപ്പെട്ടവർ, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ തുടങ്ങിയവർക്കെല്ലാം ഇത്തരത്തിലുള്ള കാർഡുകൾ നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

