കോട്ടയം ∙ ഡിജോ കാപ്പൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ‘നാളെ ഇവിടെ ഒരു നേതാവ് വരും.
അയാളെ പ്രസംഗിക്കാൻ സമ്മതിക്കരുത്.’ വിദ്യാർഥി സംഘടനാ നേതാക്കളോട് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം. അത് അപ്പാടെ ഏറ്റെടുത്ത ഡിജോ കാപ്പനും സംഘവും ആ നേതാവ് വന്നിറങ്ങിയപ്പോൾ മുതൽ കൂവൽ തുടങ്ങി.
വർഷങ്ങൾക്ക് ശേഷം ആ നേതാവ് മുഖ്യമന്ത്രിയായപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞതെന്ന് ഡിജോ കാപ്പൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
അന്ന് പ്രസംഗിക്കാനെത്തിയ നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു. ഹൈസ്കൂൾ പഠനകാലത്തെ നാടകങ്ങളാണ് ഡിജോ കാപ്പനെ വിദ്യാർഥികൾക്കിടയിൽ ഹീറോ ആക്കിയത്.
കുട്ടികൾക്കു പലർക്കും അഭിനയിക്കാൻ താൽപര്യമില്ലാതിരുന്ന വാല്യക്കാരൻ, കർഷകൻ വേഷങ്ങളിലായിരുന്നു ഡിജോ തിളങ്ങിയത്. ഡയലോഗുകൾ പലതും ഹിറ്റ് ആയതോടെ കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി.
സംസ്ഥാനതല നാടക മത്സരങ്ങളിലും അന്ന് പങ്കെടുത്തിട്ടുണ്ട്.
അങ്ങനെ സഹപാഠികളും സുഹൃത്തുക്കളും തങ്ങളുടെ പ്രശ്നങ്ങളുമായി ഡിജോയുടെ അടുത്തെത്തി തുടങ്ങി. എല്ലാ വർഷവും സ്കൂൾ ലീഡറാകാനൊന്നും നോക്കണ്ട.
രാഷ്ട്രീയവും വേണ്ട. ഇനി പഠനത്തിൽ ശ്രദ്ധിക്കണമെന്ന് പത്താം ക്ലാസിന്റെ തുടക്കത്തിൽ തന്നെ വീട്ടുകാർ ഡിജോയോട് പറഞ്ഞു.
എന്നാൽ ജയിക്കാൻ സാധ്യതയുള്ള നേതാവെന്ന നിലയിൽ ആ വർഷവും ഡിജോ തന്നെ മത്സരിച്ചു, സ്കൂൾ ലീഡറായി. പിന്നീട് പാലാ സെന്റ് തോമസ് കോളജിൽ പ്രീ ഡിഗ്രിക്ക് ചേർന്നപ്പോൾ കേരള കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനമായ കെഎസ്സിയുടെ ഭാരവാഹിത്വത്തിലുമെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

