അച്ഛൻ ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആ ശബ്ദത്തിന്റെയും സാന്നിധ്യത്തിന്റെയും അഭാവം തിരഞ്ഞെടുപ്പു കാലത്ത് പ്രകടമാകും.
രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്കിടയിലെ ഒരു വികാരമായിരുന്നു വിഎസ് എന്നു ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് നീതിക്കും പരിസ്ഥിതിക്കും വേണ്ടി പോരാടിയിരുന്ന ‘വിഎസ് ഫാക്ടർ’ എപ്പോഴും സജീവമായിരുന്നല്ലോ.
ഞാൻ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിലെ തിരഞ്ഞെടുപ്പുകളിലാണ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നത്.
ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുന്ന കാലത്താണ് 1996ൽ മാരാരിക്കുളത്തു നിന്ന് അച്ഛൻ നിയമസഭയിലേക്കു മത്സരിച്ചത്. അക്കാലത്ത് അച്ഛന്റെ മണ്ഡലത്തിലും ഞങ്ങളുടെ വീടിരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദ്യാർഥി സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ ഞാനും സുഹൃത്തുക്കളും സജീവമായി പങ്കെടുത്തിരുന്നു.
പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ അച്ഛന്റെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാണ് ഞാൻ അദ്ദേഹത്തോടൊപ്പം പോയിരുന്നത്. മരുന്നുകളും ഭക്ഷണവും കൃത്യസമയത്ത് എത്തിക്കുക, യാത്രകൾ ക്രമീകരിക്കുക തുടങ്ങിയവയായിരുന്നു ചുമതല.
1996 ൽ മാരാരിക്കുളത്ത് അപ്രതീക്ഷിത പരാജയമുണ്ടായപ്പോഴും വ്യക്തിപരമായി അച്ഛന് വിഷമമുണ്ടായിരുന്നില്ല. ഏൽപിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
വിജയമായാലും തിരിച്ചടിയായാലും അത് പ്രവർത്തനത്തിന്റെ ഭാഗമായി മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. കിട്ടിയില്ലല്ലോ എന്ന സങ്കടം ഇന്നുവരെ അദ്ദേഹത്തിൽ കണ്ടിട്ടില്ല.
എപ്പോഴും പോസിറ്റീവ് ആയി കാര്യങ്ങളെ കാണുകയും വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകുകയുമാണ് അദ്ദേഹം ചെയ്തത്. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളെ പാർട്ടിയോട് അടുപ്പിച്ചിരുന്ന പ്രസംഗ ശൈലി അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. സാധാരണക്കാരായ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങിയത്.
അവരോട് കാര്യങ്ങൾ ലളിതമായി സംസാരിക്കാനും അവരെ ചേർത്തു പിടിക്കാനുമാണ് ആ പ്രത്യേകരീതിയിലുള്ള സംസാരശൈലി അദ്ദേഹം രൂപപ്പെടുത്തിയത്. ഏതു മണ്ഡലത്തിൽ ചെന്നാലും ജനങ്ങൾ ഓടിയെത്തി അദ്ദേഹത്തെ തൊടാനും കെട്ടിപ്പിടിച്ചു കരയാനും ശ്രമിക്കുന്നത് ഇന്നും മനസ്സിലുണ്ട്.
വിഎസ് എന്ന പാഠപുസ്തകം വരുംതലമുറകൾക്കായി നൽകാൻ കഴിയുന്നവിധം ഒരു ക്യാംപസ് ഒരുക്കുകയെന്ന ലക്ഷ്യം ഞങ്ങൾക്കുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

