തിരുവനന്തപുരം: നവരാത്രി വിദ്യാരംഭത്തോടനുബന്ധിച്ച് മൂന്ന് വയസുകാരന് വിവിധ ഭാഷകളിൽ ആദ്യാക്ഷരം പകർന്നു നൽകി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ ജയേഷിന്റെ മകനായ മൂന്ന് വയസുകാരൻ സൂര്യ ദേവിനാണ് സംസ്ഥാന പോലീസ് മേധാവി റവഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ് അഞ്ച് ഭാഷകളിൽ ഹരിശ്രീ കുറിച്ചത്.
സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് കുട്ടിക്ക് ആദ്യാക്ഷരം പകർന്നു നൽകിയത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സരിതാ ചന്ദ്രശേഖറിനു പുറമേ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
അക്ഷരാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ കുറിച്ച ശേഷം സൂര്യ ദേവിന് മധുരവും സമ്മാനങ്ങളും നൽകി. എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളുമാണ് പൊലീസ് മേധാവി കുടുംബത്തിന് നേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

