കൊല്ലം കൈക്കുളങ്ങരയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിക്കാനായി സജ്ജീകരിച്ച ഉപകരണങ്ങളും സാമഗ്രികളുമായി ഒരാളെ പൊലീസ് പിടികൂടി. പള്ളിത്തോട്ടം പൊലീസാണ് പ്രതിയായ സിബിയോണിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിൽ നടത്തിയ ഔദ്യോഗിക പരിശോധനയിൽ വ്യാജനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റർ, നോട്ടെണ്ണൽ യന്ത്രം, അഞ്ഞൂറു രൂപയുടെ നോട്ട് നിർമ്മിക്കാൻ പാകത്തിൽ വശങ്ങളിൽ കൃത്യമായി ഡിസൈൻ ചെയ്ത് മുറിച്ചെടുത്ത കടലാസ് കെട്ടുകൾ എന്നിവ കണ്ടെടുത്തു. ഇതിനുപുറമേ, ഇയാളുടെ വസതിയിൽ നിന്നും നാൽപ്പത്തിയഞ്ച് പവൻ സ്വർണാഭരണങ്ങളും, നാല ലക്ഷത്തിലേറെ രൂപയും, നിരവധി ആഡംബര വാച്ചുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് വൻതോതിലുള്ള വ്യാജനോട്ട് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നിൽ വലിയൊരു സംഘത്തിന്റെ പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

