തിരുവനന്തപുരം ∙ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരിയുടെ 5 ലക്ഷത്തിൽപരം വിലയുള്ള സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഗവ. റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടി.
തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിൻ (42) ആണ് പിടിയിലായത്.
ജനുവരി 25ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചായിരുന്നു സംഭവം. സംഭവശേഷം ഒളിവിലായിരുന്നു പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിടികൂടിയത്.
നെടുമങ്ങാട് വാണ്ടയിലെ റൈസ് മില്ലിന് സമീപമുള്ള പലകപ്പെട്ടിയിലാണ് മോഷണമുതൽ ഒളിപ്പിച്ചു വച്ചത്. നഷ്ടപ്പെട്ട
മുഴുവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തു. പൊതുവേ ജോലിക്കൊന്നും പോകാത്ത പ്രതി മദ്യപാനത്തിനും മറ്റുള്ള ചെലവിനുമായാണ് മോഷണം നടത്തിയത് എന്ന് പൊലീസിനോട് പറഞ്ഞു.
പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
ആർപിഎഫ് തിരുവനന്തപുരം ഡിവിഷനൽ കമ്മിഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശത്തിൽ, ആർപിഎഫ് തിരുവനന്തപുരം ഇൻസ്പെക്ടർ ബി.എൽ.ബിനുകുമാർ, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ.ജിപിൻ, ജിആർപി ഇൻസ്പെക്ടർ സജിത്ത്കുമാർ, ജയൻ, ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, അനൂബ്, ഫിലിപ്സ് ജോൺ, ജോസ്, ക്രൈം പ്രിവൻഷൻ ഉദ്യോഗസ്ഥരായ രജിത്ത്, അബ്ദുൽ സലാം, മനു, നിമോഷ്, സജീവ്, വിനോദ്, ജിആർപി സിപിഒമാരായ സരിൻ, അഖിൽ, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

