തിരുവനന്തപുരം ∙ തിരുവനന്തപുരം ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റസിഡന്റ്സ് അപ്പെക്സ് കൗൺസിൽ തിരുവനന്തപുരം (ആർഎസിടി) ജില്ലാ ഭരണസമിതി യോഗം തിരുവനന്തപുരം പൂർണ ഹോട്ടലിൽ നടന്നു. ആർഎസിടി പ്രസിഡന്റ് കെ.ജി.ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്. സതീഷ് ചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.
ട്രഷറർ വി.ജി.സുനിൽകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. രക്ഷാധികാരികളായി സി.ആർ.സുരേന്ദ്രൻ നായർ, ഷാജഹാൻ പനച്ചമൂട്, വി.ജി.പ്രദീപ്കുമാർ, കെ.ചന്ദ്രസേനൻ, ശ്രീകുമാരി അമ്മ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുതുവിള ദിവാകരൻ, അംബിക, കെ.ഉപേന്ദ്രൻ, ടി.ചന്ദ്രബാബു എന്നിവരെയും സെക്രട്ടറിമാരായി ഡി.റോസ്ചന്ദ്രൻ, എസ്.മിനികുമാരി, ബാലരാമപുരം ഗിൽബർട്ട്, ജലീൽ വില്ലിപ്പയിൽ, എസ്.അനിൽ എന്നിവരെയും 6 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. 31 അംഗ ആർഎസിടി ജില്ലാ ഭരണസമിതി രൂപീകരിച്ചു. 2026 ഫെബ്രുവരി ആദ്യവാരം ആർഎസിടി ജില്ലാ സമ്മേളനം സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി അനുവദിച്ചു കിട്ടുന്നതിനുള്ള നിവേദനം സർക്കാരിന് സമർപ്പിക്കാനും, റസിഡന്റ്സ് അസോസിയേഷനുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണാനുള്ള മെമ്മോറാണ്ടം തയാറാക്കി സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പ് മേലധികാരികൾക്കും നൽകുന്നതിനും, ലഹരി വിരുദ്ധ ബോധവൽകരണം, സ്ത്രീ സുരക്ഷാ ക്ലാസുകൾ, കാർഷിക ബോധവൽകരണ ക്ലാസുകൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

