ആര്യനാട്∙ ആര്യനാട് ചെറുകുളത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ചെറുകുളം മധുഭവനിൽ ജി.എസ്.ബിനീഷ്(മധു) – അനിഷ ദമ്പതികളുടെ മകൾ ബി.എ.ആൻസി (15) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11ഓടെ ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർഗിരിക്കും ചെറുകുളത്തിനും ഇടയിലാണ് അപകടം. ആക്ടിവ സ്കൂട്ടറിൽ അച്ഛൻ മകളുമായി ട്യൂഷന് കഴിഞ്ഞ് ആര്യനാട് നിന്നും തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
ഈ സമയം വെള്ളനാട് ഭാഗത്തു നിന്നു എതിരെ അമിത വേഗത്തിൽ വന്ന ബുള്ളറ്റ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ആൻസിയുടെ അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റു.
സംഭവ സ്ഥലത്ത് വച്ച് മരണം സംഭവിക്കുകയും ചെയ്തു.
മൃതദേഹം ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിച്ചു. ആര്യനാട് പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് വൈകിട്ടോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കൈക്കും കാലിനും ഗുരുതര പരുക്കേറ്റ പിതാവ് മുധുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അര്യനാട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സഹോദരൻ: ഏഴാം ക്ലാസ് വിദ്യാർഥി ബി.എ.ആന്റോ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

