തിരുവനന്തപുരം ∙ മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂ എന്ന വീട്ടിലേക്ക് മകൻ മോഹൻലാലിനൊപ്പം ജി.ശാന്തകുമാരി അവസാനമായി എത്തി. ഇന്നലെ രാവിലെ ആറോടെയാണ് കൊച്ചി എളമക്കര പേരണ്ടൂർ റോഡിലെ വസതിയിൽ നിന്ന് ശാന്തകുമാരിയുടെ മൃതദേഹം ഹിൽവ്യൂ വീട്ടിലെത്തിച്ചത്.
ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
ആറര പതിറ്റാണ്ടോളം അമ്മ നിറഞ്ഞു നിന്ന വീട്ടിൽ പ്രിയപ്പെട്ടവർക്കു നടുവിൽ ഏകനെന്ന പോലെ മോഹൻലാൽ നിശ്ശബ്ദനായി നിന്നു. ഭൗതിക ശരീരം എത്തിച്ചതിനു പിന്നാലെ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. 11 മണിയോടെയാണ് മകൻ പ്രണവ് മുടവൻമുകളിലെ വീട്ടിലെത്തിയത്.
പകൽ മുഴുവനും പൂജപ്പുര- മുടവൻമുകൾ റോഡും പരിസരവും ഗതാഗതത്തിരക്കിലമർന്നു.
ഉച്ചയ്ക്കു ശേഷം 3 മണിയോടെ ‘ഹരേരാമ’ ജപം മുഴങ്ങിയ അന്തരീക്ഷത്തിൽ മോഹൻലാലും അടുത്ത ബന്ധുക്കളും അമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്തു. 4 മണിയോടെ മുൻവശത്തെ വാതിലിലൂടെ പുറത്തേക്കെടുത്ത ശവമഞ്ചത്തിന്റെ വലതുഭാഗം മോഹൻലാൽ ചുമന്നു.
പിൻഭാഗത്തെ ഇടവഴിയിലൂടെ മൃതദേഹം ചിതയിലേക്കെടുത്തു. ഭർത്താവ് കെ.വിശ്വനാഥൻ നായരും മകൻ പ്യാരിലാലും ലയിച്ച മണ്ണിൽ, ശാന്തകുമാരിയുടെ ചിതയ്ക്ക് മോഹൻലാൽ തീ കൊളുത്തി.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, ഭാര്യ രാധിക, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി.അബ്ദുറഹിമാൻ, സജി ചെറിയാൻ, കെ.ബി.ഗണേഷ് കുമാർ, ആർ.ബിന്ദു, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, ജി.ആർ.അനിൽ, എംപിമാരായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ.എ.റഹീം, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, എംഎൽഎമാരായ വി.ജോയി, വി.കെ.പ്രശാന്ത്, ആന്റണി രാജു, ചാണ്ടി ഉമ്മൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, മേയർ വി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം വി.എസ്.ശിവകുമാർ, ഡിജിപി റാവാഡ ചന്ദ്രശേഖർ, സംവിധായകരായ പ്രിയദർശൻ, ബി.ഉണ്ണിക്കൃഷ്ണൻ, രഞ്ജിത്, മേജർ രവി, രാജസേനൻ, സുരേഷ് ബാബു, നിർമാതാക്കളായ ജി.സുരേഷ്കുമാർ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, കല്ലിയൂർ ശശി, രജപുത്ര രഞ്ജിത്, നടൻ ജയറാം, മക്കളായ കാളിദാസ്, മാളവിക, അഭിനേതാക്കളായ മണിയൻപിള്ള രാജു, പ്രകാശ്വർമ, നന്ദു, മേനക സുരേഷ്, മല്ലിക സുകുമാരൻ, ജോജു ജോർജ്, കാർത്തിക, ഗോകുൽ സുരേഷ്, പൂജപ്പുര രാധാകൃഷ്ണൻ, അരിസ്റ്റോ സുരേഷ്, ഗായകൻ എം.ജി.
ശ്രീകുമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

