നെല്ലിമൂട്ടിൽപ്പടി ∙ നെല്ലിമൂട്ടിൽപ്പടി–കോട്ടമുകൾ കനാൽ റോഡിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാവശ്യം ശക്തം. റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതിനാലാണ് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. കെഐപി ഓഫിസിനു സമീപമാണ് മാലിന്യം റോഡരികിലും കനാലിലുമായി സ്ഥിരമായി തള്ളിക്കൊണ്ടിരിക്കുന്നത്.
കോട്ടമുകൾ പാലത്തിനു സമീപം വൻ തോതിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. ബൈപാസിലെ ഒരു ഹോട്ടലിൽ നിന്ന് റോഡരികിൽ മാലിന്യം തള്ളിയത് കണ്ടെത്തിയതിനാൽ നഗരസഭാ അധികൃതർ ആ ഹോട്ടൽ ഉടമയിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കനാൽ റോഡിലും കനാലിലും വ്യാപകമായി മാലിന്യം തള്ളിയത്.
അറവുശാലകൾ, ഹോട്ടലുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളിയിരിക്കുന്നത്. നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.നെല്ലിമൂട്ടിൽപ്പടി ഭാഗത്തു നിന്ന് കോട്ടമുകൾ, പറക്കോട്, പരുത്തിപ്പാറ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയായതിനാൽ ഇതുവഴി ദിവസവും ഒട്ടേറെ വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്നുണ്ട്.മഴയിൽ ചാക്കുകെട്ടിലെ മാലിന്യം അഴുകിക്കിടക്കുന്നതിനാൽ ദുർഗന്ധവും വമിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

