പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ പൊലീസിനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.
ഉദയഭാനുവിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സിപിഎം കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘പൊലീസുകാർക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളിൽ കയറിയാൽ ഞങ്ങളും തിരിച്ചു കയറും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി പ്രസംഗം. അർജുൻ ആയങ്കിയെ കണ്ടെത്താൻ മല്ലപ്പള്ളി, കാട്ടാമല മേഖലയിലെ വിവിധ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം ഉണ്ടായത്.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അർജുൻ ആയങ്കിയെ ലക്ഷ്യമിട്ട് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീട്ടിലാണ് രാത്രികാല പരിശോധന നടത്തിയത്.
സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിൻ്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലും തൊട്ടടുത്തുള്ള മറ്റ് പ്രവർത്തകരുടെ വീടുകളിലുമാണ് പരിശോധന നടന്നത്. രാത്രി 12.15 മുതൽ പുലർച്ചെ ഒന്നര വരെയായിരുന്നു പരിശോധന നീണ്ടത്.
കീഴ്വായ്പുർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അർജുൻ ആയങ്കിയെ പിടികൂടാനുള്ള പ്രത്യേക സ്ക്വാഡും അടങ്ങുന്ന വലിയ സംഘമാണ് സ്ഥലത്ത് എത്തിയത്. എന്നാൽ, കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെൻ്റിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ വ്യക്തമാക്കി. എട്ടു വാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സിപിഎം പത്തനംതിട്ട
ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

