കാക്കനാട്∙ റോഡിൽ നിയമലംഘനം നടത്തിയ 247 സ്വകാര്യ ബസുകളുടെ റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കു മോട്ടർ വാഹന വകുപ്പു റിപ്പോർട്ട് നൽകും. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്ര ബസുകൾ പിടിയിലായത്.
മദ്യലഹരിയിലും മൊബൈൽ ഫോണിൽ സംസാരിച്ചും ബസ് ഓടിച്ച 2 ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനും ആക്രി പരുവത്തിൽ സർവീസ് നടത്തിയ 3 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. മോട്ടർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്നായിരുന്നു പരിശോധന.
അമിത വേഗത്തിൽ പായുമ്പോഴും പല ബസുകളും വാതിൽ അപകടകരമാംവിധം തുറന്നിട്ടിരിക്കുകയായിരുന്നു.
സൈഡ് കർട്ടൻ, ചവിട്ടുപടി, വൈപ്പർ, ഫസ്റ്റ് എയ്ഡ് ബോക്സ്, ബസുകളുടെ മേൽത്തട്ട് തുടങ്ങിയവയും പരിശോധിച്ചു. ഇവയിലെ പോരായ്മയ്ക്കാണ് 3 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയത്.
വേഗപ്പൂട്ടു വിഛേദിച്ച നിലയിലും കണ്ടെത്തി. അപകടകരമായ ഡ്രൈവിങ്, ഓവർടേക്കിങ്, സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ, ട്രിപ്പ് കട്ട് ചെയ്യൽ, ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ബസുകളിൽ കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

