കോഴഞ്ചേരി ∙ പമ്പാ തീരത്തെ കൗമാര കലാ പൂരത്തിന് കൊടിയിറങ്ങി. തദ്ദേശപ്പോരിന് കളം ഒരുങ്ങും മുൻപ് നടന്ന കലയുടെ മാമാങ്കത്തിൽ 875 പോയിന്റുമായി പത്തനംതിട്ട
ഉപജില്ലയ്ക്ക് കിരീടം. 496 പോയിന്റുമായി കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസ് സ്കൂളുകളുടെ വിഭാഗത്തിൽ ഓവറോൾ കിരീടം നേടി.
263 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സെന്റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളത്തേക്കാൾ 200 ഓളം പോയിന്റ് മുന്നിലാണ് എസ്വിജിവി. ആദ്യ ദിനം മുതൽ തന്നെ വ്യക്തമായ മുന്നേറ്റം തുടർന്ന് പത്തനംതിട്ട
ഉപജില്ലയും കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസും അവസാന വിധിയെഴുത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 803 പോയിന്റുമായി തിരുവല്ല ഉപജില്ലയാണ് രണ്ടാമത്.
797 പോയിന്റുമായി കോന്നി തൊട്ടുപിന്നിലുണ്ട്.
വിവിധ വിഭാഗങ്ങളിൽ ആദ്യ സ്ഥാനങ്ങൾ നേടിയവർ: ∙ ഉപജില്ല (ഓവറോൾ)
പത്തനംതിട്ട – 875
തിരുവല്ല – 803
കോന്നി– 797
അടൂർ– 732
പന്തളം– 713
ആറന്മുള– 705
മല്ലപ്പള്ളി– 701
റാന്നി– 643
കോഴഞ്ചേരി–577
പുല്ലാട്–548
വെണ്ണിക്കുളം– 537
∙ യുപി ഉപജില്ല (ജനറൽ)
1.പത്തനംതിട്ട– 155
2.
പന്തളം–151
3. പുല്ലാട്– 147
∙ എച്ച്എസ് ഉപജില്ല (ജനറൽ)
1.
തിരുവല്ല– 338 2. കോന്നി– 333 3.
പത്തനംതിട്ട– 328
∙ എച്ച്എസ്എസ് ഉപജില്ല (ജനറൽ)
1.പത്തനംതിട്ട– 402
2.കോന്നി– 329
3. തിരുവല്ല– 324
∙ സ്കൂളുകൾ (ഓവറോൾ)
1.
എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ– 501 2. സെന്റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം– 269 3.
കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട– 263 4. എൻഎസ്എസ് ബോയ്സ് എച്ച്എസ്എസ് പന്തളം–234 5.
എസ്സിഎച്ച്എസ്എസ് റാന്നി– 234
∙ സ്കൂളുകൾ (യുപി) ജനറൽ
1. എൻഎസ്എസ് ഇഎം യുപിഎസ് പന്തളം–53
2.
എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ–48
3. നാഷനൽ എച്ച്എസ് വള്ളംകുളം-38
∙ സ്കൂളുകൾ (എച്ച്എസ്) ജനറൽ
1.
എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ– 224 2. നാഷനൽ എച്ച്എസ് വള്ളംകുളം-161 3.
സെന്റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം–109
∙ സ്കൂളുകൾ (എച്ച്എസ്എസ്) ജനറൽ
1. എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ– 224
2.
കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട – 167 3.
എൻഎസ്എസ് ബോയ്സ് എച്ച്എസ്എസ് പന്തളം–144
∙ യുപി വിഭാഗം സംസ്കൃതോത്സവം
ഉപജില്ലകൾ: 1.കോന്നി–93, 2.അടൂർ–88, 3.പത്തനംതിട്ട–86
സ്കൂളുകൾ: 1.നാഷനൽ എച്ച്എസ് വള്ളംകുളം–53, 2. തിരുമൂലവിലാസം യുപിഎസ്–45, 3.എൻഎസ്എസ് എച്ച്എസ്എസ് കുന്നന്താനം–35
∙ എച്ച്എസ് വിഭാഗം സംസ്കൃതോത്സവം
ഉപജില്ലകൾ: 1.കോന്നി–88, 2.അടൂർ–88, 3.തിരുവല്ല– 83
സ്കൂളുകൾ: 1.
നാഷനൽ എച്ച്എസ് വള്ളംകുളം–82, 2. എസ്സി എച്ച്എസ്എസ് റാന്നി–80, 3.
കൊടുമൺ എച്ച്എസ് കൊടുമൺ– 58
∙ യുപി വിഭാഗം അറബിക് കലോത്സവം
ഉപജില്ലകൾ: 1.കോന്നി–65, 2.പത്തനംതിട്ട– 65, 3.പന്തളം– 65
സ്കൂളുകൾ: 1. സെന്റ് മേരീസ് എച്ച്എസ് പത്തനംതിട്ട– 65, 2.
പരുമല സെമിനാരി എൽപിഎസ്– 48, 3. സെന്റ് ജോർജ് എച്ച്എസ് കോട്ടാങ്ങൽ– 45.
∙ എച്ച്എസ് വിഭാഗം അറബിക് കലോത്സവം
ഉപജില്ലകൾ: 1.കോന്നി–95
സ്കൂളുകൾ: 1. പിഎസ്വി പിഎം എച്ച്എസ്എസ് ഐരവൺ കോന്നി– 55, 2.ഗവ എച്ച്എസ്എസ് കോന്നി– 35, 3.
ഗവ എച്ച്എസ്എസ് മാങ്കോട്– 5
വേദികളിൽ തല്ലും തർക്കവും; അപ്പീലുകൾ 70
കോഴഞ്ചേരി ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി കർത്താക്കൾക്കെതിരെ വ്യാപകമായ പരാതി. ഭരതനാട്യം, കുച്ചിപ്പുഡി, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളിലെ വിധിയിലാണ് പരാതിയുയർന്നത്.
വ്യാഴം രാത്രി നടന്ന ഭരതനാട്യം മത്സരത്തിനു ശേഷം വേദിയിലും പ്രോഗ്രാം കമ്മിറ്റി ഓഫിസ്, ഡിഡിഇ ഓഫിസ് എന്നിവിടങ്ങളിലും വലിയ വാഗ്വാദങ്ങൾ ഉണ്ടായി. ഇന്നലെ വൈകിട്ട് നടന്ന കുച്ചിപ്പുഡി മത്സരത്തിലെ വിധികർത്താവിനെതിരെ തലേ ദിവസം തന്നെ പരാതി രക്ഷിതാക്കൾ നൽകിയിരുന്നു.
മത്സരശേഷം പല രക്ഷിതാക്കളും പരാതിയുമായി എത്തുകയും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ തർക്കത്തെ തുടർന്ന് കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

