നഗരത്തിൽ ലഹരി മാഫിയകൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻതോതിൽ ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായത്.
കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യത്യസ്തയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 88.97 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഡി.സി.പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി.
സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും കളമശ്ശേരി പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പത്തടിപ്പാലം ഭാഗത്തുനിന്നാണ് പത്തനംതിട്ട
പേട്ട സ്വദേശിയായ ഷാരൂഖ് ഷജീബിനെ (22) പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് 53.84 ഗ്രാം എം.ഡി.എം.എയും 5.83 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളമശ്ശേരി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിൽ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷാരൂഖ്.
ഇയാൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തിൽ, കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിത്തുമോനെ (25) ഇടപ്പള്ളി ടോൾ ജങ്ഷനിൽ നിന്നാണ് പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും 35.130 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയുണ്ടായി. നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

