അടൂർ ∙ ക്ഷേത്രദർശനം കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ കയ്യേറ്റം ചെയ്യുകയും കാർ യാത്രക്കാരനെ കമ്പു കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. അടൂർ പെരിങ്ങനാട് നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയകുമാർ (50) ആണ് അറസ്റ്റിലായത്.
നെല്ലിമുകളിലൂടെ ബൈക്കിൽ പോയ പ്രതി കാറിന്റെ മുൻപിലായി നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പ്രതിയെ പിടിച്ചെഴുന്നേൽപ്പിച്ചു. ഈ സമയം കാറിലുളളവരെ അസഭ്യം പറഞ്ഞു കൊണ്ട് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിലെ യാത്രക്കാർ തടസ്സം പിടിക്കാനെത്തിയ സമയത്ത് പ്രതി സമീപത്ത് നിന്നും കമ്പു കൊണ്ട് യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. നരഹത്യാശ്രമം ,അബ്കാരിക്കേസ്, അടിപിടിക്കേസ് ഉൾപ്പെടെ അടൂർ പൊലീസ് സ്റ്റേഷനിലെ പത്തോളം കേസിൽപ്പെട്ട
ഇയാൾ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണെന്നും കൂടാതെ ഏനാത്ത്, തിരുവനന്തപുരം മ്യൂസിയം, പത്തനംതിട്ട, നൂറനാട്, ഹരിപ്പാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽക്കേസുകൾ ഉളളതുമാണെന്നും പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

