രാജ്യത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കൊണ്ട് സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രധാനമായ സ്ത്രീ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
ഭരണഘടനാ ഭേദഗതി ആവശ്യമായ ബില്ലുകള്‍ ആയതിനാല്‍ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാതൊരുവിധ ചര്‍ച്ചകളുമില്ലാതെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍, എസ്.സി.ഒ (SCO), ബ്രിക്സ് (BRICS) തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഉച്ചകോടികള്‍ എന്നിവയുടെ തിയതികള്‍ കൂടി വിലയിരുത്തിയാകും സമ്മേളനത്തിന്റെ അന്തിമ പ്രഖ്യാപനം ഉണ്ടാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

