പത്തനംതിട്ട ∙ കൊടുമൺ ബവ്റിജസ് മദ്യവിൽപനശാലയിൽ വ്യാപകക്രമക്കേടുകൾ എന്ന് കണ്ടെത്തൽ.
പത്തനംതിട്ട പൊലീസ് വിജിലൻസ് പരിശോധനയിൽ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു.
വില കുറഞ്ഞ മദ്യം വില കൂട്ടി വിൽക്കുന്നതായും കണ്ടെത്തി. വിശദമായ പരിശോധനയും കണക്കെടുപ്പു നടത്തുമെന്നും ബവ്കോ എംഡിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.
രാത്രി മദ്യശാല അടയ്ക്കുന്നതിനു മുൻപ് എത്തുന്നവരെയാണ് ചൂഷണം ചെയ്തിരുന്നത്.
ബിൽ ഇല്ലാതെ വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിൽക്കുക, ബാക്കിവരുന്ന പണം നൽകാതെ ഇരിക്കുക തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്നെന്നായിരുന്നു പരാതി. മദ്യശാലയിൽ എത്തുന്നവരെ അസഭ്യം പറയുന്നതായും പരാതിയുണ്ട്. വിജിലൻസ് പരിശോധനയിൽ മാനേജരുടെ മേശയ്ക്കടിയിൽ നിന്നടക്കം പണം കണ്ടെടുത്തു. പുലർച്ചെ വൻതോതിൽ മദ്യം രഹസ്യമായി വിൽക്കുന്നതായും ആരോപണമുണ്ട്.
ഉൾപ്രദേശങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് വേണ്ടിയാണ് ഇത് എന്നാണ് ആരോപണം.
ശക്തമായ നടപടി സ്വീകരിക്കണം: കോൺഗ്രസ്
കൊടുമൺ ∙ ബവ്റിജസ് കോർപറേഷന്റെ കൊടുമൺ ഔട്ലെറ്റിൽ ജീവനക്കാരുടെ ഒത്താശയോടെ വ്യാപകമായ ക്രമക്കേട് ആണ് നടത്തുന്നതെന്ന് കോൺഗ്രസ് കൊടുമൺ മണ്ഡലം നേതൃയോഗം ആരോപിച്ചു. അനധികൃത മദ്യക്കച്ചവടക്കാരുമായുള്ള ജീവനക്കാരുടെ ചങ്ങാത്തം വഴി ഡ്രൈ ഡേയിലും മറ്റു അവധി ദിവസങ്ങളിലും യാതൊരു നിയന്ത്രണവും ഇല്ലാതെ മദ്യം ലഭ്യമാക്കുന്ന രീതിയാണ് കാലങ്ങളായി നടന്നുവരുന്നത്.
സംഭവത്തിൽ അടിയന്തരമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. അജികുമാർ രണ്ടാംകുറ്റിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രകാശ് ജോൺ, ഐക്കര ഉണ്ണികൃഷ്ണൻ, അഡ്വ.
ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, എ.ജി.ശ്രീകുമാർ, ജിതിൻ നൈനാൻ, വി.ആർ.ജിതേഷ്കുമാർ, സുരേഷ് മുല്ലൂർ, സി.ജി.ജോയി, ഗീതാദേവി, ലാലി സുദർശൻ തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

