വടശേരിക്കര∙ റാന്നി വനം ഡിവിഷൻ വടശേരിക്കര റേഞ്ചിലെ കുമ്പളത്താമണ്ണിൽ വനംവകുപ്പ് ഒരുക്കിയ കൂട്ടിൽ കുടുങ്ങിയ കടുവ തൃശൂർ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിൽ അവശതകൾ മാറി ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയതായി വനപാലകർ. തിങ്കളാഴ്ച വെളുപ്പിനെയാണ് കൂട്ടിൽ അകപ്പെട്ട
നിലയിൽ കടുവയെ കണ്ടെത്തിയത്. വെറ്റിനറി സർജൻ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കടുവയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും കണ്ണിന്റെ കാഴ്ച കുറവും ആരോഗ്യ കുറവും കാരണം ഉൾവനത്തിലേക്ക് തുറന്ന് വിടാതെ തൃശൂർ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു.
ഉൾക്കാട്ടിൽ തുറന്ന് വിട്ടാൽ ഇരതേടി ഭക്ഷണം കണ്ടെത്താൻ കടുവ ഏറെ ബുദ്ധിമുട്ടുമെന്ന നിഗമനത്തിലാണ് പാർക്കിലേക്കു മാറ്റാൻ വനം വകുപ്പ് അവസാന നിമിഷം തീരുമാനിക്കുന്നത്.
തിങ്കളാഴ്ച പകൽ സമയത്തെ ചൂട് ഒഴിവാക്കുന്നതിന് രാത്രിയിലാണ് തൃശൂരിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കടുവയെ കൊണ്ടുപോയത്. രാത്രി രണ്ട് മണിയോടെയാണ് സംഘം പുത്തൂരിൽ എത്തിയത്.
കടുവയെ പ്രത്യേക കൂടിനുള്ളിലേക്കു മാറ്റി വെറ്ററിനറി ഡോക്ടർമാർ പരിചരണം നൽകി വരുന്നതായി റാന്നി ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു. റാന്നി എസിഎഫ് എം.എസ് സൂരജ്, വടശേരിക്കര റേഞ്ച് ഓഫിസർ ജി.എസ് രഞ്ജിത്ത്,തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ചർ വിജേഷ് ആചാരി, കോന്നി അസി.ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ജെയ്സ് മോൻ, വനം വകുപ്പ് ദ്രുത കർമ സേന എന്നിവർ അടങ്ങിയ 20ൽ പരം വനപാലക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു കടുവയെ പാർക്കിലേക്കു മാറ്റിയത്.
പോകുന്ന വഴി ഭക്ഷണവും മരുന്നും നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

