കൊയിലാണ്ടി ∙ കേരളാ ഫോക്ലോർ അക്കാദമിയുടെ 2023 ലെ കളരിപ്പയറ്റ് അവാർഡ് കുറുവങ്ങാട് ചെമ്പക്കോട് വി.കെ. ഹമീദ് ഗുരുക്കൾക്ക്.
കോഴിക്കോട് കൊയിലാണ്ടി ചെമ്പക്കോട്ട് സ്വദേശിയാണ്. നാല്പത്തിയഞ്ചു വർഷമായി കളരിപ്പയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പിതാവ് അബ്ദുല്ലക്കുട്ടിയിൽ നിന്നാണ് കളരിയുടെയും പാരമ്പര്യ ചികിത്സയുടെയും പാഠങ്ങൾ അഭ്യസിച്ചത്.
മൂവായിരത്തിൽപരം വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ചവിട്ടി ഉഴിച്ചിൽ, കൈ ഉഴിച്ചിൽ, നാഡി ചികിത്സ, മർമ ചികിത്സ എന്നിവയിലും കഴിവ് തെളിയിച്ചു.
അൽമുബാറക് കളരി സംഘത്തിലെ പ്രധാന പരിശീലകനാണ്. സഹോദരൻ അബ്ബാസ് ഗുരുക്കളും സഹോദരി സുലൈഖയും കളരി അഭ്യാസികളാണ്.
ഷറീഫയാണ് ഭാര്യ. ഫായിസ്, ഷാമിൽ എന്നിവർ മക്കൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

