പത്തനംതിട്ട ∙ നാടെങ്ങും താപതരംഗത്തിൽ അമരുമ്പോഴും ജലപ്പെരുമയുടെ ജില്ലയ്ക്ക് പേരിനെങ്കിലും ആശ്വസിക്കാം.
സംസ്ഥാനത്തെ വേനൽമഴയുടെ കണക്കുകളിൽ ജില്ല ഒന്നാമത്. മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ലഭിക്കേണ്ട
മഴയുടെ അളവ് 21 സെന്റീമീറ്ററാണ്. ലഭിച്ചമഴ 21.3 സെമീയും.
ഈ കാലയളവിൽ സംസ്ഥാനത്ത് നേരിയ തോതിലെങ്കിലും അധികമഴ ലഭിച്ച ഏക ജില്ല പത്തനംതിട്ടയാണ്. കോഴിക്കോടാണ് തൊട്ടുപിന്നിൽ.
സംസ്ഥാനത്തെ മഴക്കുറവ് ഇന്നലെ വരെ 42% ആണ്.
ജില്ലയിലെ കക്കി– ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞ് 30% വരെയായി. വൈദ്യുതി ഉൽപ്പാദിപ്പിച്ച ജലം താഴേക്ക് ഒഴുക്കുന്നതിനാൽ പമ്പാ നദി തീരെ വറ്റിയിട്ടില്ല എന്നതു ജില്ലയ്ക്ക് ആശ്വാസമാണ്.
പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ട് അറ്റകുറ്റപണികൾക്കായി അടച്ചതുമൂലം കനാലുകളിൽ ജലമില്ലാത്തതും ജില്ലയുടെ ഭൂഗർഭ ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. പലയിടത്തും കിണറുകൾ വറ്റി.
അവശേഷികുന്ന ഇടനാടൻ കുന്നുകളും കിഴക്കൻ മലയോരത്തെ വനങ്ങളുമാണ് ജില്ലയെ വേനൽമഴയുടെ കുളിര് അണിയിക്കുന്നത്.
മലയിടിച്ചും പാറക്കെട്ടുകൾ തകർത്തും പാടം നികത്തിയും വരണ്ടുപോയ ഇടങ്ങളിൽ മഴ പെയ്യാറില്ലെന്ന് പഴമക്കാർ പറയുന്നു. പത്തോളം മഴമാപിനികൾ ഉണ്ടെങ്കിലും വേണ്ടത്ര താപമാപിനികൾ ഇല്ലാത്തതിനാൽ ജില്ലയിലെ പൊള്ളലിന്റെ കാഠിന്യം തിരിച്ചറിയാനാവുന്നില്ല.
കാലാവസ്ഥാ വകുപ്പിന്റെ സ്വയം നിയന്ത്രിത മാപിനികളിൽ നിന്നുള്ള കണക്കുകൾ പാസ് വേഡ് ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നതിനാൽ ജില്ലാ ദുരന്തനിവാരണ വകുപ്പിനു പോലും താപക്കണക്കിന്റെ ഡേറ്റ ലഭ്യമല്ല.
പലരും അനൗദ്യോഗികമായി താപമാപിനികളിൽ എടുക്കുന്ന കണക്കാണ് ജില്ലയിൽ പ്രചരിക്കുന്നത്. ജില്ലയിലെ ശരാശരി താപനില 37 ഡിഗ്രിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

