പത്തനംതിട്ട ജില്ലയിലെ അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹന (31) എന്ന യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റെയറിന്റെ പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് ഏഴംകുളം സ്വദേശിയായ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഏറെക്കാലമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബഹളം കേട്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്ന യുവാവിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്നപ്പോഴാണ് ഷെഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹത്തിലും കസ്റ്റഡിയിലുള്ള യുവാവിന്റെ ശരീരത്തിലും മുറിവുകളും രക്തക്കറകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

