ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്നു. ഈ പദ്ധതിയുടെ ഭാഗമായി ചൈനീസ് കമ്പനികൾ രാജ്യത്ത് സ്ഥാപിച്ച 18 ഊർജോൽപാദന പ്ലാന്റുകൾക്ക് നൽകാനുള്ള തുകയുടെ കാര്യത്തിൽ ചൈന കടുത്ത നിലപാട് തുടരുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ഊർജ കമ്പനികൾക്ക് പാക്കിസ്ഥാൻ നൽകാനുള്ള ആകെ കുടിശിക 42,300 കോടി പാക്കിസ്ഥാനി രൂപയാണ്. ഈ തുകയിൽ ഉൾപ്പെട്ട
17,000 കോടി രൂപയുടെ സർചാർജ് കുടിശിക എഴുതിത്തള്ളണമെന്ന് പാക്കിസ്ഥാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, ഊർജ പദ്ധതി കരാറുകളിൽ പാക്കിസ്ഥാന് അനുകൂലമായ ഭേദഗതികൾ വരുത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
എന്നാൽ, പാക്കിസ്ഥാന്റെ ഈ രണ്ട് ആവശ്യങ്ങളും ചൈനീസ് കമ്പനികൾ പൂർണമായും തള്ളിക്കളഞ്ഞു. ഈ തീരുമാനം പാക്കിസ്ഥാന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
പുതിയ വായ്പകൾക്കുള്ള പ്രതിസന്ധി
കടം എഴുതിത്തള്ളാൻ ചൈന വിസമ്മതിച്ചതോടെ, ഭാവിയിൽ കൂടുതൽ വായ്പകൾക്കായി ചൈനീസ് കമ്പനികളെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. മാത്രമല്ല, കുടിശിക തീർത്തില്ലെങ്കിൽ ചൈനീസ് കമ്പനികളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയും സർക്കാരിനെ വേട്ടയാടുന്നു.
നിലവിലെ സാഹചര്യത്തിൽ, സൗദി അറേബ്യയിൽ നിന്ന് 1000 കോടി ഡോളർ (ഏതാണ്ട് 95,000 കോടി ഇന്ത്യൻ രൂപ) വായ്പയായി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കടക്കെണിയിലെ പാക്കിസ്ഥാൻ
കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ വാങ്ങി ചൈനയിൽ നിന്നുള്ള ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിക്കാനാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.
ഇതുവഴി വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. എന്നിരുന്നാലും, കെടുകാര്യസ്ഥതയും അഴിമതിയും കാരണം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്.
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പോലുള്ള ഏജൻസികളുടെ സഹായത്തോടെയാണ് രാജ്യം നിലവിൽ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ ഏകദേശം 3 ലക്ഷം കോടി രൂപയോളം വൈദ്യുതി ഇനത്തിൽ മാത്രം പാക്കിസ്ഥാനി ജനത തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
സിപിഇസി പദ്ധതി പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കരുതിയിരുന്നെങ്കിലും, നിലവിൽ അത് രാജ്യത്തിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. കരാർ പ്രകാരം നൽകേണ്ട
വിഹിതം മുടങ്ങിയത് ചൈനയെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുമുണ്ട്. ഫെഡറൽ സർക്കാർ ഇപ്പോൾ ഏതുവിധേനയും തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

