മേക്കോഴൂർ: മേക്കോഴൂർ ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ വെച്ച് നടന്ന മാർത്തോമ്മാ സൺഡേ സ്കൂൾ കടമ്മനിട്ട സെന്റർ വാർഷികവും യാത്രയയപ്പു സമ്മേളനവും ശ്രദ്ധേയമായി.
ചടങ്ങിൽ പ്രസിഡന്റ് റവ ജെയിംസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. പത്തനംതിട്ട
ഡിസ്ട്രിക്റ്റ് ഓർഗനൈസർ പി എം ജോൺസൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ തെറ്റായ പ്രവണതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അധ്യാപകർക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
“സൺഡേ സ്കൂൾ അധ്യാപകർ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരായിത്തീരണം. തെറ്റുകൾ സാമാന്യവൽക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ഉത്തരവാദിത്വം വിശ്വസ്തതയോടുകൂടി നിറവേറ്റുന്നവരാകണം അധ്യാപകർ” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിരമിച്ച അധ്യാപകർക്കുള്ള ആദരവും ചടങ്ങിൽ നടന്നു. കൂടാതെ, സൺഡേസ്കൂൾ താലന്തുപരിശോധനയിലും പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി സുലാൽ സാമൂവൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രാസന കൗൺസിലിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട
റിബു തോമസ് മാത്യുവിനെ യോഗം പ്രത്യേകമായി അഭിനന്ദിച്ചു. റവ ബി മാത്യു, ഓമന ജോൺ, ടീനി സൂസൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

