കീക്കൊഴൂർ ∙ മണിയാർ ഡാമിലെ ഷട്ടറുകളുടെയും സ്ലൂയിസ് വാൽവുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുന്നതിന് ജലവിഭവ വകുപ്പ് സിവിൽ വിഭാഗത്തിലെ 2 എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇതറിയിച്ചത്.
ജലക്ഷാമത്തിനു പരിഹാരം കാണാൻ പിഐപി കനാലിലൂടെ വെള്ളം തുറന്നു വിടണം എന്നാവശ്യപ്പെട്ടാണ് ജൂലി മന്ത്രിക്കു നിവേദനം നൽകിയത്.
ഷട്ടറുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി നാളെ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. 5 ഷട്ടറുകളും 2 സ്ലൂയിസ് വാൽവുകളും മാറ്റുന്നതിനു 2 മാസത്തെ സമയമാണ് കരാറുകാരൻ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ജനുവരിയിൽ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കുന്നതിനായിരുന്നു ആദ്യ കരാർ. കർഷകർക്കു വെള്ളം കിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്നു പണി നീട്ടിവച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

