ചേരാനല്ലൂർ ∙ റെയിൽവേയുടെ ഭാഗത്തു നിന്നുള്ള തടസ്സങ്ങൾ നീങ്ങിയതോടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി റെയിൽവേ മേൽപാലത്തിന്റെ നിർമാണം 24ന് ആരംഭിക്കും. ഈ പാലത്തിന്റെ നിർമാണം കൂടി ആരംഭിക്കുന്നതോടെ കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള 26.3 കിലോമീറ്റർ ദൂരം വേഗത്തിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
നിലവിലുള്ള രണ്ടുവരി മേൽപാലത്തിനു പുറമേയാണ് മൂന്നു വരികളിലായി പുതിയ പാലം നിർമിക്കുന്നത്.
മേൽപാലത്തിന്റെ പ്രാഥമിക നിർമാണം 2023 മേയിൽ ആരംഭിച്ചിരുന്നു. എന്നാൽ നിർമാണ സമയത്തു സ്വീകരിക്കേണ്ട
ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ചു റെയിൽവേയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതോടെ പ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം റെയിൽവേയിൽ നിന്നു ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ചു അനുമതി ലഭിച്ചതോടെയാണു നാളെ മുതൽ നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. ഇൗ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഇൗ ഭാഗത്തു അടിപ്പാത അനുവദിക്കുന്ന കാര്യവും ദേശീയപാത അധികൃതർ പരിഗണിച്ചിട്ടുണ്ട്. മൂന്നു വരികളുള്ള മേൽപാലത്തിനു മൊത്തം 607 മീറ്റർ നീളമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

