പത്തനംതിട്ട ∙ ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ചേരുവകളെല്ലാം ചേർന്നതാണു തമിഴ്നാട് രാഷ്ട്രീയം.
പൊടിപാറും ചൂടിലും ആവേശം അലതല്ലുന്ന തമിഴ് തേർതൽ (തിരഞ്ഞെടുപ്പ്) ഇന്നാണ്. തമിഴകത്തെ വോട്ടിനായി ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വോട്ടു ചെയ്യേണ്ടവരുടെ ഒഴുക്കായിരുന്നു ഇന്നലെ.
ഇന്ന് ഒറ്റഘട്ടമായാണു തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. പ്രധാനമായും തെങ്കാശിക്കുള്ള ബസിലായിരുന്നു തിരക്ക്.
പത്തനംതിട്ടയിൽ നിന്ന് ആറിലേറെ സർവീസുകളാണ് തെങ്കാശിക്കുള്ളത്.
ഈ ബസുകളിൽ സീറ്റ് പിടിക്കാൻ തമിഴ് വോട്ടർമാരുടെ വോട്ടപ്പാച്ചിലായിരുന്നു ഇന്നലെ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ.
5 നിയോജക മണ്ഡലങ്ങളാണു തെങ്കാശി ജില്ലയിലുള്ളത്. കൂടാതെ തേനി മേഖലയിൽ നിന്നുള്ള ഒട്ടേറെപ്പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
കൂടുതൽ പേരും അസംഘടിത മേഖലകളിലെ തൊഴിലാളികളാണ്.
വസ്ത്രശാലകളിലും ഹോട്ടലുകളിലുമാണ് കൂടുതൽ തൊഴിലാളികളും. മറ്റു വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ചെറിയ കടകൾ നടത്തുന്നവരുമുണ്ട്.
കുടുംബത്തോടെ ജില്ലയിലുള്ള പലരും രണ്ടു ദിവസം മുൻപേ സ്വന്തം ഊരുകളിലേക്കു പോയിക്കഴിഞ്ഞു. തമിഴ് ജീവനക്കാരുള്ള കടയുടമകൾ രണ്ടു ദിവസം അൽപം ആശങ്കയിലാണ്.
ഡിഎംകെ, എഐഡിഎംകെ പാർട്ടികൾ നയിക്കുന്ന മുന്നണികൾക്കു പുറമേ നടൻ വിജയ് രൂപീകരിച്ച ടിവികെ പാർട്ടിയുടെ പ്രകടനം എന്താകുമെന്നും തമിഴ് മക്കൾ ഉറ്റു നോക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

