വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട
കൊല്ലമുള സ്വദേശി റോയി മാത്യു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബർ ഒന്നാംതീയതി റോയിയുടെ സഹോദരിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ നടത്തിയ പരിശോധനയിൽ 300 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയിരുന്നു.
അന്ന് എക്സൈസ് സംഘം വീട് വളഞ്ഞതിനെ തുടർന്ന് റോയി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, സ്വന്തം വീട്ടിലേക്ക് വരുന്ന വഴിയാണ് റോയിയെ എക്സൈസ് ഉദ്യോഗസ്ഥർ വലയിലാക്കിയത്. ഈ കേസിൽ റോയിയുടെ അമ്മ അന്നമ്മ രണ്ടാം പ്രതിയായിരുന്നു.
ജയിൽവാസത്തിനു ശേഷം നിലവിൽ ജാമ്യത്തിൽ കഴിയുന്ന അമ്മയും റോയിയും ചേർന്നാണ് അനധികൃത മദ്യവില്പന നടത്തിയിരുന്നതെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

