പന്തളം ∙ അനിയന്ത്രിതമായ തിരക്ക് കാരണം സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തീർഥാടകർ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പല സംഘങ്ങളായെത്തിയ നൂറിലേറെ പേരാണ് മടങ്ങിയത്.
തിരുവാഭരണങ്ങൾ കണ്ടുതൊഴുത തീർഥാടകർ, വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം നെയ്ത്തേങ്ങയും സമർപ്പിച്ചാണ് മടങ്ങിയത്. ഇരുമുടിക്കെട്ടിലുണ്ടായിരുന്ന അരി ഉൾപ്പെടെ ക്ഷേത്രത്തിനു മുൻപിലെ ചെമ്പുരുളിയിൽ തീർഥാടകർ നിക്ഷേപിച്ചു.
രാവിലെയെത്തിയവരിൽ ബാംഗ്ലൂർ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുണ്ടായിരുന്നു.
ബാംഗ്ലൂരിൽ നിന്നെത്തിയ സംഘം തിങ്കളാഴ്ച വൈകിട്ട് നാലോടെ പമ്പയിൽ നിന്നു ക്യൂവിലുണ്ടായിരുന്നു. നടപ്പന്തലിലെത്തിയപ്പോൾ രാത്രി പതിനൊന്നര കഴിഞ്ഞു.
ഈ സമയം നട അടയ്ക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലത്തെ ട്രെയിനിൽ മടങ്ങേണ്ടതിനാൽ ദർശനം നടത്താനാകാതെ മടങ്ങുകയായിരുന്നെന്ന് തീർഥാടകർ പറഞ്ഞു. കൊച്ചുകുട്ടികൾ അടക്കം സംഘത്തിലുണ്ടായിരുന്നു.
പന്തളത്ത് കൂടുതൽ സൗകര്യമൊരുക്കണം
സന്നിധാനത്തു നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടിയപ്പോൾ പന്തളത്തും നല്ല തിരക്കുണ്ട്.
മഴയും ശക്തമായതോടെ തീർഥാടകർക്ക് ബുദ്ധിമുട്ടേറി. നഗരസഭയുടെ നേതൃത്വത്തിൽ അന്നദാനമണ്ഡപത്തിൽ സൗജന്യമായി വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
300 പേർക്ക് ഇവിടെ വിരിവയ്ക്കാം. കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ചീപ്പ് നിർമാണം പൂർത്തിയാകാത്തതിനാൽ അന്നദാനമണ്ഡപത്തിനു താഴെയുള്ള പാർക്കിങ് ഏരിയയിൽ വെള്ളം കയറാനുള്ള സാധ്യതയുമേറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

