തെലങ്കാനയിലെ നർസിംഗി പട്ടണത്തിൽ ഡെലിവറിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബ്ലിങ്കിറ്റ് ജീവനക്കാരൻ സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
സംഭവത്തിൽ 28കാരനായ മുഹമ്മദ് അബ്ദുൽ സമദ് ആണ് മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സമദും സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനും തമ്മിൽ സംഘർഷമുണ്ടായത്.
സാധനം ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം ഇരുവർക്കും ഇടയിൽ വാക്കേറ്റത്തിലേക്ക് വഴിമാറുകയായിരുന്നു.
തുടർന്ന് പ്രകോപിതനായ തുരാബുദ്ദീൻ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സമദിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ സമദിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റു.
ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട
സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

