മുരിക്കാശേരി ∙ ഇംഗ്ലിഷ്, ഹിന്ദി ഭാഷയിൽ പദ്യം ചൊല്ലി ഒന്നാംസ്ഥാനം നേടിയ ശേഷം, നേരെ ഹിന്ദി പ്രസംഗത്തിലേക്ക്. അവിടെയും എ ഗ്രേഡ്.
ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിലെ ഒന്നാം ദിനത്തിൽ യുപി വിഭാഗത്തിൽ പോയിന്റുകൾ വാരിക്കൂട്ടിയാണ് സേനാപതി സ്വർഗംമേട് സ്വദേശിയായ റോസ പച്ചിലക്കാടൻ വേദി വിട്ടത്. രാജാക്കാട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ 6–ാം ക്ലാസിൽ പഠിക്കുന്ന റോസയ്ക്ക് പ്രസംഗ പാഠങ്ങൾ പകരുന്നത് സഹോദരൻ അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ശിവ് ആൽബറോ പച്ചിലക്കാടനാണ്.
ജില്ലാതലത്തിൽ സോഫ്റ്റ്ബോൾ താരം കൂടിയായ റോസ, കഴിഞ്ഞ സബ്ജില്ലാ തലത്തിൽ ലോങ് ജംപിലും ഒരു കൈ നോക്കി. സേനാപതി പച്ചിലക്കാട്ട് എൽദോ–ബിൻസി ദമ്പതികളുടെ മകളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

