കൊല്ലം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയുണ്ടായ പരസ്യ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി.
ഗണേഷ് കുമാറിനെതിരെ എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ രംഗത്ത്. സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് മറ്റൊരു മതത്തിൽ വിശ്വസിക്കുകയും സനാതന ധർമ്മത്തെ അവഗണിച്ച് അന്യമതത്തിൽ ആരാധന നടത്തുകയും ചെയ്തുവെന്നാണ് യൂണിയന്റെ പ്രധാന ആക്ഷേപം.
ഈ വിഷയത്തിൽ കെ.ബി. ഗണേഷ് കുമാറിനെതിരെ കൊട്ടാരക്കര താലൂക്ക് യൂണിയൻ ഔദ്യോഗികമായി പ്രമേയം പാസാക്കി.
ജി. സുകുമാരൻ നായർക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങൾക്കെതിരെ കടുത്ത അമർഷമാണ് യൂണിയൻ യോഗത്തിൽ ഉയർന്നു വന്നത്.
സംഘടനയെ തകർക്കാമെന്നത് കെ.ബി. ഗണേഷ് കുമാർ വെച്ചുപുലർത്തുന്ന വ്യാമോഹം മാത്രമാണെന്നും, അദ്ദേഹം എൻ.എസ്.എസിൽ നിന്ന് പുറത്തുപോയത് ദൈവനിയോഗമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സംഘടനയെ നശിപ്പിക്കാമെന്ന ധാരണ വിഡ്ഢിത്തമാണെന്നും യൂണിയൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

