തിരുവല്ല ∙ കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ അടുത്ത 10 ദിവസത്തേക്ക് ബസുകൾ കയറ്റില്ല. ഡിപ്പോയുടെ തറയിൽ പൂട്ടു കട്ടകൾ പാകുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
ഇന്ന് പണികൾ ആരംഭിക്കും. ഇന്നലെ മുതൽ തറയുടെ ഭാഗം പാെളിച്ചു തുടങ്ങി.
ഡിപ്പോയിലേക്ക് ബസുകൾ കയറുന്ന ഭാഗത്തടക്കം കുഴികൾ നിറഞ്ഞു ശോച്യാവസ്ഥയിലായിരുന്നു. തുടർന്ന് 4.10 ലക്ഷം രൂപയാണ് പണികൾക്കായി കെഎസ്ആർടിസി ഫണ്ട് അനുവദിച്ചത്.
തെക്കുവശത്തെ വലിയ 2 കുഴികൾ ഉൾപ്പെടെ കോൺക്രീറ്റു ചെയ്യും. ഇതിനു ശേഷം പടിഞ്ഞാറുഭാഗത്തെ കുഴികളും അടയ്ക്കും.
കോട്ടയം ഭാഗത്തേക്കു പോകുന്ന ബസുകൾ സ്റ്റാൻഡിന് പുറത്ത് എംസി റോഡിൽ എലൈറ്റ് ഹോട്ടലിന് സമീപത്തായിരിക്കും നിർത്തുക.
തിരുവനന്തപുരം, പത്തനംതിട്ട ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിന് എതിർവശത്ത് എംസി റോഡിനരികിലെ പെട്രോൾ പമ്പിനു മുന്നിൽ നിർത്തും.
തിരുവല്ലയിൽ ഓട്ടം അവസാനിപ്പിക്കുന്ന ബസുകൾ സ്റ്റാൻഡിന് മുന്നിൽ ആളെ ഇറക്കിയ ശേഷം ബൈപാസിന്റെ വശങ്ങളിൽ നിർത്തിയിടും. 28 വരെയാണ് നിലവിലെ നിയന്ത്രണം.
ഇന്ന് പരീക്ഷണ അടിസ്ഥാനത്തിൽ കാര്യങ്ങൾ നോക്കിയ ശേഷം ആവശ്യമെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

