റാന്നി ∙ കടുവയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെടുന്ന ഒളികല്ലിൽ ക്യാംപ് ഓഫിസ് തുറക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിന് നിർദേശം നൽകി. കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യം ഉണ്ടായതായി പറയപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനാണ് ക്യാംപ് ഓഫിസ് ആരംഭിക്കുന്നത്.
കടുവയെ നിരീക്ഷിക്കാൻ വനപാലകർ ഇവിടെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒളികല്ല് മേഖലയിൽ വന്യജീവികളുടെ ശല്യം രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാൽ വീടുകൾക്കു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
നാല് കാട്ടാനകളാണ് ദിവസവും രാത്രി നാട്ടിൻപുറത്തു കൂടി വിഹരിക്കുന്നത്. കൃഷിക്കും മനുഷ്യ ജീവനും അവ ഭീഷണിയാണ്.
കഴിഞ്ഞ ദിവസം രാത്രി വരമ്പത്ത് സൂസി മോഹനന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പട്ടിയെ കാട്ടുമൃഗം ആക്രമിച്ചു കൊന്നു. ഇതു പുലിയാണെന്നാണ് നിഗമനം.
മലയണ്ണാന്റെയും കുരങ്ങിന്റെയും ശല്യം അതിരൂക്ഷമാണ്.
കൃഷി ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് രാവിലെ റബർ ടാപ്പിങ് നടത്താനാകുന്നില്ല.
മലയോരവാസികൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റി അധികൃതരുടെ അടിയന്തര യോഗവും എംഎൽഎ വിളിച്ചു ചേർത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

