മല്ലപ്പള്ളി ∙ മരണത്തെ തോൽപിച്ച ആലിനിന്റെ പുഞ്ചിരിക്കുതാഴെ വാടാത്ത ഓർമകളുമായി ഇന്നലെയും നിറയെ റോസാദളങ്ങളായിരുന്നു. പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്കു പുതുജീവൻ നൽകി ലോകം വിട്ടുപോയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിന്റെ ഓർമകൾ, പിറന്നാൾ ആഘോഷങ്ങൾക്കു സാക്ഷിയാകേണ്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ കുടുംബാംഗങ്ങൾ ഹൃദയത്തോടു ചേർത്തുവച്ചു.
മാതാപിതാക്കളായ അരുൺ ഏബ്രഹാമും ഷെറിൻ ആൻ ജോണും നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയുടെ സെമിത്തേരിയിൽ ആലിനിന്റെ കല്ലറയ്ക്കലെത്തി പ്രാർഥന നടത്തി.
കല്ലറയ്ക്കു മുകളിൽ ആലിനിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഫലകത്തിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 5ന് എംസി റോഡിലെ ചിങ്ങവനം പള്ളം ബോർമ കവലയ്ക്കു സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആലിൻ 13ന് ആണ് മരിക്കുന്നത്. ബന്ധുവിന്റെ ഡോക്ടറേറ്റ് ലഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം തിരുവല്ലയിലുള്ള ബന്ധുവിന്റെ കുഞ്ഞിനെ കാണുന്നതിനായി ഷെറിൻ, പിതാവ് ജോൺ, അമ്മ ജെസി എന്നിവർക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം.
മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ ഇരുവൃക്കകളും കരളും ഹൃദയ വാൽവുകളും നേത്രപടലങ്ങളും ദാനം ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

